ചപ്പില
2010, ഡിസംബർ 24, വെള്ളിയാഴ്‌ച
'ചക്കര'
തെങ്ങിൻ കള്ള് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചക്കര എന്ന വിശിഷ്ട ഭക്ഷണ പദാർഥത്തിന് നല്ല ഔഷധ ഗുണവും രുചിയും ഗുണമേന്മയുമുണ്ട്. ചെറുവത്തൂരിന്റെ തീരദേശ മേഖലയിൽ നിരവധി കുടുംബങ്ങൾ ഒരു കാലത്ത് ചക്കര നിർമ്മാണം കുടിൽ വ്യവസായമെന്ന നിലയിൽ കൊണ്ടു നടന്നിരുന്നു. ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ വഴിയാണ് ഇത് ദൂര നാടുകളിലേക്ക് എത്തിച്ചിരുന്നത്.അങ്ങനെ ചെറുവത്തൂർ സ്റ്റേഷൻ ചക്കര സ്റ്റേഷനായി അറിയപ്പെട്ടു.കാലം മാറി. കളള് ചെത്ത് നന്നെ കുറഞ്ഞു. ആളുകൾ ലാഭകരമായ തൊഴിൽ മേഖലകളിൽ കൂടു തേടിപ്പോയി. ചക്കര നിർമ്മാണം അല്പം ചില വീടുകളിൽ മാത്രമായി ഒതുങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഹായ്... നല്ല മധുരം...
മറുപടിഇല്ലാതാക്കൂചക്കര പുരാണം നന്നായി.
മറുപടിഇല്ലാതാക്കൂഎന്നാല് ഓലയില്‍ കെട്ടി പൊതിയുന്ന ചക്കര കണ്ടാല്‍ തിന്നാന്‍ തോന്നുന്നില്ല.
ചക്കരയുടെ മധുരം കണക്കാക്കിയാണ് .നമ്മള്‍ കുഞ്ഞങ്ങള്‍ക്ക് ചക്കര
മറുപടിഇല്ലാതാക്കൂഉമ്മ കൊടുത്തിരുന്നത്
പണ്ട് ചക്കര കഴിച്ചത് ഓര്‍മ്മയുണ്ട്.
മറുപടിഇല്ലാതാക്കൂവെറുതെ കഴിക്കുമ്പോള്‍ കുറച്ച് കഴിഞ്ഞാല്‍ ഒരു മട്ടിപ്പ് തോന്നിയിരുന്നത് ഓര്‍ക്കുന്നു.
ഇന്ന് ഒറിജിനൽ ചക്കരകളില്ലല്ലോ...
മറുപടിഇല്ലാതാക്കൂമുഴുവൻ ഡ്യൂപ്ലിക്കേറ്റ്ല്ലേ..!
ചക്കരയും കൊപ്രയും നല്ല കോമ്പിനേഷന്‍ ആണ്, ചക്കര മാത്രമായി കഴ്ക്കാന്‍ ഇഷ്ടല്ല , കുറവ് വന്നാലും ചക്കര എന്ന പദം പല ഇടത്തും ഉപയോഗിക്കുന്നില്ലേ
മറുപടിഇല്ലാതാക്കൂചക്കര ഇപ്പോള്‍ കണ്ടു കിട്ടാന്‍ ഇല്ല .എന്നാല്‍ .ചക്കര എന്നെ വാക്ക് ഇപ്പൊ മലയാളിക്ക് ഒഴിച്ച് കൂടവനാവാത്ത വാക്കായി മാറിയിരിക്കുന്നു
മറുപടിഇല്ലാതാക്കൂvalare sukhakaramaya kaaryangal ormmappeduthi..... aashamsakal...
മറുപടിഇല്ലാതാക്കൂസുഹൃത്തുക്കള് തമ്മില്‍ അകലുമ്പോള്‍, കാഴ്ചക്കാര്‍ പറയുന്ന ഒരു വാചകമുണ്ട്, "പണ്ടൊക്കെ അവന്‍ വല്ല്യ ചക്കരയായിരുന്നു, ഇപ്പൊ കൊപ്രയായി."
മറുപടിഇല്ലാതാക്കൂഎന്റെ പൊന്നു ചക്കരേയെന്ന
മറുപടിഇല്ലാതാക്കൂരാഗാര്ദ്ര മന്ത്രണമോര്‍ത്തു ഞാന്‍
ഓഹ് ചക്കര കള്ളില്‍ നിന്നും ആണു ഉണ്ടാക്കുന്നതു ഇല്ലേ... ശരിക്കും എനിക്കു ആറിയില്ലായിരുന്നു... എന്തായാലും ആ ഒരു അറിവുകൂടി ആയി... ഇന്നു മായം ചേര്‍ക്കത്തതു എന്താ ഉള്ളേ... സര്‍വ്വവും മായം മായം മായം തന്നെ അല്ലേ...
മറുപടിഇല്ലാതാക്കൂചക്കരയും ഈച്ചയും പോലെ എന്ന് അടുത്ത കൂട്ടുകാരെ പറയാറുണ്ടു. പനി പിടിച്ചാൽ ചക്കരക്കാപ്പി ഇട്ടു തരുമയിരുന്നു.എന്തായാലും ചക്കര നമുക്കൊക്കെ വേണ്ടപ്പെട്ട സാധനം തന്നെ.
മറുപടിഇല്ലാതാക്കൂഎന്തൊരുമധുരം........ആ രുചിക്കും ആ വിളിക്കും
മറുപടിഇല്ലാതാക്കൂനന്നായി ചക്കരവര്‍ത്തമാനം.പുതുവത്സരാശംസകള്‍
മറുപടിഇല്ലാതാക്കൂഇത് വായിച്ചപ്പോള്‍ തന്നെ വായില്‍ കപ്പലോട്ടം തുടങ്ങി..
മറുപടിഇല്ലാതാക്കൂതെങ്ങിന് ചക്കര എന്റെ favourite ആണ്.
ഇപ്പോൾ ഇതു കിട്ടാനില്ലേ... എന്നെങ്കിലും വീണ്ടും കഴിക്കാമെന്നു കരുതിയതായിരുന്നു
മറുപടിഇല്ലാതാക്കൂകുട്ടിക്കാലത്ത് കഴിച്ച ചക്കരയുടെ രുചി ഇപ്പോഴും നാവില്‍ തങ്ങി നില്‍പ്പുണ്ട്. ഇപ്പോള്‍ സാധാനം കിട്ടാനെ ഇല്ല. ഞാന്‍ ഒരുപാട് അന്വേഷിച്ചിരുന്നു. പഴയമയിലേക്ക് ഒരു തിരിച്ച് പോക്ക് നടത്തിയതിനു അഭിനന്ദനങ്ങള്‍. പക്ഷെ പോസ്റ്റ് കുറച്ച് കൂടി നന്നാക്കാമായിരുന്നു. ആശംസകള്‍ :)
മറുപടിഇല്ലാതാക്കൂചക്കരയാശംസകള്
മറുപടിഇല്ലാതാക്കൂഎല്ലാം മണ്മറഞ്ഞു പോവുകയല്ലേ, ആർക്കു പറ്റും തടുത്ത് നിർത്താൻ?
മറുപടിഇല്ലാതാക്കൂചത്തമീനുകളെ പോലെ നാം ഒഴുക്കിനൊത്ത് ഒഴുകിയൊഴുകി എങ്ങോ പോയ്മറയും.
ചക്കര ഇഷ്ടമാണ് അന്നും ഇന്നും ..... ചക്കരുമായി ചേര്‍ന്നാല്‍ പല ഓര്‍മകളും മനസ്സില്‍ ഓടിയെത്താറുണ്ട്
മറുപടിഇല്ലാതാക്കൂകുട്ടിക്കാലത്ത് ഒരുപാട് ചക്കര തിന്നിട്ടുണ്ട്..ഈ പോസ്റ്റു വായിച്ചപ്പോള്‍..വീണ്ടും..ചുണ്ടില്‍ ആ പഴയ ചക്കരയുടെ മധുരം...
മറുപടിഇല്ലാതാക്കൂഒരു ചക്കര പോസ്റ്റ് ഞാനും ഇട്ടിട്ടുണ്ട് :-)
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്.
മധുരമുള്ളൊരു പോസ്റ്റാണല്ലോ ഇത്തവണ.!
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്!!!
നന്നായി ചക്കര എഴുത്ത്.
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ.
മധുരം... (നാവു അറിഞ്ഞിട്ടില്ല)
മറുപടിഇല്ലാതാക്കൂചക്കരപോലെ മധുരമുളളതാകട്ടെ പുതുവര്‍ഷം എന്നാശംസിക്കുന്നു
മറുപടിഇല്ലാതാക്കൂചക്കര പുരാണം നന്നായി. പുതുവത്സരാശംസകള്‍!
മറുപടിഇല്ലാതാക്കൂദാണ്ടെ, അനീസ പറഞ്ഞിരിക്കണു
മറുപടിഇല്ലാതാക്കൂചക്കരേം കൊപ്രേം തന്നെ കോമ്പിനേഷന്‍!!
പുതുവര്‍ഷാശംസകളോടെ..
പുതുവര്‍ഷാശംസകളോടെ......
മറുപടിഇല്ലാതാക്കൂആഹാ...
മറുപടിഇല്ലാതാക്കൂസുജിത്തേട്ടോ...
ഒരു കഷണം തരുമോ?
മറുപടിഇല്ലാതാക്കൂഹൊ. കൊതിപ്പിച്ചു. ഇനിയിപ്പോ തിന്നാതെ രക്ഷയില്ല.
മറുപടിഇല്ലാതാക്കൂമുമ്പ് കാലം പനം ചക്കര, തെങ്ങിൻ ചക്കര തുടങ്ങി ചക്കരകൾ പല രൂപത്തിലും ഉണ്ടായിരുന്നു. ചക്കര പൊടിയായിരുന്നു വീടുകളിൽ കൂടുതലായി ഉപയോഗിച്ചിരുന്നത്.
മറുപടിഇല്ലാതാക്കൂപഞ്ചസാര സാധാരണക്കാരന്റെ അപൂർവ്വം വീടുകളിൽ ഉണ്ടായിരുന്നെങ്കിലും വല്ല വിരുന്നുകാരൊ സൽകാരമൊ ഉണ്ടാവുന്ന സമയമെ ആന്ന് ആ ഭരണി തുറക്കാറുള്ളു.
പഞ്ചസാരയെന്ന വിഷത്തെക്കാൾ എത്രയോ നല്ലതും ആരോഗ്യകരവുമായ ചക്കര ഇന്ന് അധികമാരും ഉപയോഗിച്ച് കാണുന്നില്ല. അധിനാലായിരിക്കാം ആ സാധനം കൂടുതലായി ഉല്പാദനവും നടക്കാത്തത്. ഇന്ന് കരിമ്പിൽ നിന്നെടുക്കുന്ന വെല്ലം മാത്രമേ മാർക്കറ്റിൽ കാണുന്നുള്ളു.
ചക്കരയെ കുറിച്ച് ഓർമ്മപ്പെടുത്തിയത് നന്നായി ട്ടൊ.
{വാക്ക് തിട്ടപ്പെടുത്തൽ ഒഴിവാക്കുക)
ചക്കര പുരാണം നന്നായി. പക്ഷെ ചക്കര ഓലയില്‍ കെട്ടിപ്പൊതിയുന്ന [കാലുകൊണ്ട് ചക്കരയെ ചേര്‍ത്തുപിടിച്ച്] ചിത്രം കണ്ടപ്പോള്‍ ഇസ്മായില്‍ പറഞ്ഞപോലെ, ദിവാരേട്ടന് ചക്കര കഴിക്കണമെന്നില്ലാതെയായി.
മറുപടിഇല്ലാതാക്കൂചക്കര പുരാണം കൊള്ളാം...
മറുപടിഇല്ലാതാക്കൂഅയ്യേ.. ചക്കര കാലു കൊണ്ടാണോ പൊതിഞ്ഞു കെട്ടുന്നത്...